Tuesday, 26 November 2013

കുറിമാനം


പാത്തും പതുങ്ങിയും,
പറഞ്ഞും  പറയാതെയും,
ഞാന്‍ കുറിച്ചു വെച്ച എന്റെ വരികളൊക്കെയും-
ഒരു കൊളാഷിന്റെ രൂപത്തില്‍-
തറയില്‍ ചിതറി വീണു....... 

ധൃതിയില്‍,
ഞാനതൊക്കെയും
പെറുക്കിയെടുക്കാന്‍ തുടങ്ങവെ,
അവയെല്ലാം തറയിലുറച്ചു പോയി......

ശേഷം എന്റെ ഉച്ചമയക്കം-
ഞാനാ തറയിലാക്കി.

പക്ഷേ.....
ആ കുറിമാനങ്ങളൊക്കെയും
എന്റെ നെഞ്ചിലും,ശരീരത്തിലും-
പടര്‍ന്നുവെങ്കിലും....
മനസ്സു ശൂന്യമായിത്തന്നെ-
ഇരുന്നു................


1 comment:

  1. മനസ്സ്‌ ശൂന്യമാവരുത്‌. വരികളൊക്കെത്തന്നെ ആദ്യം മനസ്സിൽ കുറിച്ചുവെച്ചാൽ മതി. ആശംസകൾ

    ReplyDelete