ഒരു ദിനോസറിനെ ഓര്‍മ്മിപ്പിക്കും വിധം
ഗ്രാമവീഥികളില്‍
പൊടിപറത്തിക്കൊണ്ട്
ഭ്രാന്തമായ ഒരാവേശത്തോടെ
അവന് ഞങ്ങളുടെ ഗ്രാമത്തിലേക്കു വന്നു....
ഞങ്ങളുടെ മോഹക്കുന്നുകളെ
അവന് കുത്തി നിരത്തി-
ഞങ്ങളുടെ നീരുറവകളെ
പാതാളത്തിലേക്കു ചവിട്ടിതാഴ്ത്തി-
അവക്കു മീതെ മണ്‍കൂനകള്‍ തീര്‍ത്തു...
ഞങ്ങളുടെ പച്ചപ്പുകളെ അവന്-
ചവച്ചുതുപ്പി തരിശാക്കി..
എന്നിട്ടും ഗ്രാമവാസികള്‍
ആര്‍പ്പുവിളികളുമായി-
അവന്റെയൊപ്പം കൂടി.....
അവസാനം..
ഒരു സന്ധ്യക്ക്-
എല്ലാം തകര്‍ത്തു തരിപ്പണമാക്കി..
ഗ്രാമാതിര്‍ത്തിയിലേക്ക്.....
അവന്.......
പടക്കുതിരയെപ്പോലെ
പാഞ്ഞകന്നുപോയി...............
ഗ്രാമവീഥികളില്‍
പൊടിപറത്തിക്കൊണ്ട്
ഭ്രാന്തമായ ഒരാവേശത്തോടെ
അവന് ഞങ്ങളുടെ ഗ്രാമത്തിലേക്കു വന്നു....
ഞങ്ങളുടെ മോഹക്കുന്നുകളെ
അവന് കുത്തി നിരത്തി-
ഞങ്ങളുടെ നീരുറവകളെ
പാതാളത്തിലേക്കു ചവിട്ടിതാഴ്ത്തി-
അവക്കു മീതെ മണ്‍കൂനകള്‍ തീര്‍ത്തു...
ഞങ്ങളുടെ പച്ചപ്പുകളെ അവന്-
ചവച്ചുതുപ്പി തരിശാക്കി..
എന്നിട്ടും ഗ്രാമവാസികള്‍
ആര്‍പ്പുവിളികളുമായി-
അവന്റെയൊപ്പം കൂടി.....
അവസാനം..
ഒരു സന്ധ്യക്ക്-
എല്ലാം തകര്‍ത്തു തരിപ്പണമാക്കി..
ഗ്രാമാതിര്‍ത്തിയിലേക്ക്.....
അവന്.......
പടക്കുതിരയെപ്പോലെ
പാഞ്ഞകന്നുപോയി...............