Sunday, 10 November 2013

ദീപം

തുളസിത്തറയില്‍ കത്തിച്ചുവെച്ച-
സന്ധ്യാദീപം,
കാറ്റില്‍ നൃത്തംവെച്ചു കൊണ്ടേയിരുന്നു..

ഇടക്കു പതുക്കെ,
ഇടക്കു ചടുലമായി...

കാറ്റൊന്നു ശക്തമാവുമ്പോള്‍;
ഒന്നു കുനിഞ്ഞ്,
പിന്നെയൊന്നു നിവര്‍ന്ന്,
ഇടക്കു വശങ്ങളിലേക്ക്,
ഇടക്കു മുന്നോട്ട്,
ഇടക്കു പിന്നോട്ട്,
ചാഞ്ഞും ചെരിഞ്ഞും
നൃത്തം തുടര്‍ന്നുകൊണ്ടേയിരുന്നു......

ആട്ടത്തിനൊടുക്കം
തിരിയില്‍നിന്നടര്‍ന്ന ദീപം
പതുക്കെ വായുവിലേക്കുയര്‍ന്നു.....

ഇരുട്ടിനെ വകഞ്ഞുമാറ്റി,
കാറ്റിനെ വകവെക്കാതെ,
ആകാശസീമകളിലെക്ക്,
ദൂരെ നക്ഷത്രക്കൂട്ടങ്ങളിലേക്ക്,
അതുയര്‍ന്നു പറന്നു പോയി...

നക്ഷത്രങ്ങള്‍ക്കരികെനിന്നു....
വീണ്ടും
ആ ദീപം നൃത്തംചെയ്യാന്‍
തുടങ്ങവെ.....
പുറത്തു കാറ്റു വീശിയടിക്കാന്‍
തുടങ്ങി...............



1 comment:

  1. ആട്ടത്തിനൊടുക്കം
    തിരിയില്‍നിന്നടര്‍ന്ന ദീപം
    പതുക്കെ വായുവിലേക്കുയര്‍ന്നു..

    അതോടൊപ്പം ഞാനും.
    നക്ഷത്രക്കൂട്ടങ്ങളിൽനിന്നു തുളസിത്തറ കാണാൻ എന്തു ഭംഗിയാ !

    ReplyDelete