Wednesday, 23 October 2013

കുടിയേറ്റം



പിച്ച വെച്ചു നടന്ന കളിമുറ്റം പിന്നിലാക്കി,
കുട്ടിക്കാലത്തു കുളിച്ചു തിമിര്‍ത്ത അമ്പലക്കുളം,
വലം വെച്ച്, ഓടി നടന്ന പാടവും,തോടും,നടവരമ്പും
പിന്നിട്ട്,
അകലെയുള്ള ഏതോ ലക്ഷ്യതിലേക്ക് ...
അയാള്‍  നടന്നു പോകെ....
ആരാണു തന്റെ പിന്നില്‍ ........
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു-
ഒരഞ്ചു വയസ്സുകാരന്‍ ..വള്ളിനിക്കറുകാരന്‍ -
അയാള്‍ നടത്തം വേഗത്തിലാക്കി......

2 comments:

  1. ആ ഉണ്ണി ആരായിരുന്നു ?

    ReplyDelete
    Replies
    1. ആ ഉണ്ണി ആരൊക്കെയോ ...........ആണ്.....

      Delete