Sunday, 20 October 2013

ജന്മസാഫല്യം



നിറുകയിൽ തുളസീതീർത്ഥമായച്ഛൻ
ആനെഞ്ചിൽ കാണിക്കയായെന്റെ ജീവൻ
ഒരു മയിൽപ്പീലിപോലെന്നെ തഴുകി
നിറകണ്ണിൽ മാരിവില്ലൊന്നു വിരിഞ്ഞു
നിറദീപമെന്മുന്നിൽ വീണ്ടും തെളിഞ്ഞു
ഇരുളിന്റെ കരിനിഴൽ ദൂരെ മറഞ്ഞു
പലവുരു ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം
വിരിയുന്നു യാഥാർത്ഥ്യമെന്നപോൽ മുന്നിൽ
പുതിയൊരീ കാൽവെപ്പിൽ മാഞ്ഞുപോയ് ദൂരെ
പരിചയമില്ലായ്മ സർവ്വവും സ്വന്തം
അറിയുന്നു ഞാനന്യനല്ലെന്നുമെന്നെ 
തിരയുന്ന മറ്റൊരാൾ മണ്ണിലുണ്ടെന്നും
അതുമതി; ജീവിതം സ്വസ്ഥം സമ്പൂർണ്ണം
ഇതു  ജന്മസാഫല്യമെന്നപോൽ സത്യം !

3 comments:

  1. ബ്ലോഗ് ലോകത്തേക്ക്‌ സ്വാഗതം. കവിത നന്നായിരിക്കുന്നു. ഇനിയും എഴുതുക. ആശംസകൾ

    ReplyDelete
  2. എന്നെ കവിതയുടെ ലോകത്തേക്കു കൈ പിടിച്ചു നടത്തിച്ചതിനു എന്റെ നന്ദി അറിയിക്കുന്നു

    ReplyDelete
    Replies
    1. സന്തോഷം. പുതിയ രചനകള്‍ പ്രതീക്ഷിക്കുന്നു

      Delete