കുട്ടിക്കാലത്ത് കരിയിലകള്‍ പെറുക്കിയടുക്കുക-
എന്റെ ശീലമായിരുന്നു.
വീണ്ടും ഞാന്‍ ആ പഴയ ശീലത്തിലേക്കു-
മടങ്ങിപ്പോകെ,
ഒരു പൊടിക്കാറ്റു വന്നതു അലങ്കോലമാക്കി...
പെട്ടെന്നു അതിലൊരില മാത്രം -
എന്റെ നേരെ പറന്നു വന്നു എന്റെ കവിളില്‍ -
തലോടി ദൂരെ ചെന്നു നിലം പതിച്ചു.
നീലഞരന്പുകള് തുടിച്ചുനില്ക്കുന്ന -
ഒരു പച്ചയിലയായിരുന്നു അത് ....
പെട്ടെന്നു അതു കൈക്കലാക്കാന്‍ ഞാന്‍,
മുന്നോട്ടായവെ,
ആ ഇല എന്നെ വലം വെച്ചു വായുവിലുയര്‍ന്നു-
പറക്കാന്‍ തുടങ്ങി..
പലവുരു ഓടി അടുത്തപ്പോഴൊക്കെ....കൂടുതല്‍
ദൂരേക്കു.....അതകന്നുകൊണ്ടേയിരുന്നു...
ആ ഓട്ടത്തിടക്കെപ്പോഴൊ,ബോധത്തിനും അബോധത്തിനും
ഇടക്കുള്ള അതിര്‍വരമ്പുകള്‍-
നഷ്ടമായി, ഞാന്‍ തളര്‍ന്നു വീണു പോയി...
വീണ്ടുംകരിയിലകളുടെ കലപില ശബ്ദങ്ങളിലേക്കു-
ഞാനുണര്‍ന്നപ്പോള്‍ കണ്ടതു....ഞാന്‍ തേടിയ
ആ ഇല എന്റെ നെഞ്ചില്‍
പറ്റി കിടക്കുന്നു....
ഞാന്‍ തലോടാന്‍ തുടങ്ങുംമ്പോഴേക്കും
എന്റെ നെഞ്ചില്‍നിന്നും പൊടിഞ്ഞ രക്തം
അതിന്റെ നീലഞരമ്പുകളിലൂടെ പടര്‍ന്നു കയറാന്‍
തുടങ്ങിയിരുന്നു...........
എന്റെ ശീലമായിരുന്നു.
വീണ്ടും ഞാന്‍ ആ പഴയ ശീലത്തിലേക്കു-
മടങ്ങിപ്പോകെ,
ഒരു പൊടിക്കാറ്റു വന്നതു അലങ്കോലമാക്കി...
പെട്ടെന്നു അതിലൊരില മാത്രം -
എന്റെ നേരെ പറന്നു വന്നു എന്റെ കവിളില്‍ -
തലോടി ദൂരെ ചെന്നു നിലം പതിച്ചു.
നീലഞരന്പുകള് തുടിച്ചുനില്ക്കുന്ന -
ഒരു പച്ചയിലയായിരുന്നു അത് ....
പെട്ടെന്നു അതു കൈക്കലാക്കാന്‍ ഞാന്‍,
മുന്നോട്ടായവെ,
ആ ഇല എന്നെ വലം വെച്ചു വായുവിലുയര്‍ന്നു-
പറക്കാന്‍ തുടങ്ങി..
പലവുരു ഓടി അടുത്തപ്പോഴൊക്കെ....കൂടുതല്‍
ദൂരേക്കു.....അതകന്നുകൊണ്ടേയിരുന്നു...
ആ ഓട്ടത്തിടക്കെപ്പോഴൊ,ബോധത്തിനും അബോധത്തിനും
ഇടക്കുള്ള അതിര്‍വരമ്പുകള്‍-
നഷ്ടമായി, ഞാന്‍ തളര്‍ന്നു വീണു പോയി...
വീണ്ടുംകരിയിലകളുടെ കലപില ശബ്ദങ്ങളിലേക്കു-
ഞാനുണര്‍ന്നപ്പോള്‍ കണ്ടതു....ഞാന്‍ തേടിയ
ആ ഇല എന്റെ നെഞ്ചില്‍
പറ്റി കിടക്കുന്നു....
ഞാന്‍ തലോടാന്‍ തുടങ്ങുംമ്പോഴേക്കും
എന്റെ നെഞ്ചില്‍നിന്നും പൊടിഞ്ഞ രക്തം
അതിന്റെ നീലഞരമ്പുകളിലൂടെ പടര്‍ന്നു കയറാന്‍
തുടങ്ങിയിരുന്നു...........
"ആ ഓട്ടത്തിടക്കെപ്പോഴൊ,ബോധത്തിനും അബോധത്തിനും
ReplyDeleteഇടക്കുള്ള അതിര്‍വരമ്പുകള്‍-
നഷ്ടമായി, ഞാന്‍ തളര്‍ന്നു വീണു പോയി."
അങ്ങിനെ ‘ബോധി’യായി അല്ലേ.. നല്ല ഭാവന, ഒഴുക്കുള്ള എഴുത്ത്, ബ്ളോഗിൽ അഗ്രിഗേറ്റർ ഗാഡ്ജറ്റ് വെച്ചാൽ നന്നായിരിക്കും..
എല്ലാ ഭാവുകങ്ങളും നേരുന്നു.
.
ഒന്നും പറയാന്‍ ഞാന്‍ ആരുമല്ല......എല്ലാം ആ വലിയ മനസിന്റെ കാരുണ്യം ...........ഒരു പാടു നന്ദിയുണ്ട്.....
ReplyDelete