Friday, 13 December 2013

താരാട്ട്

മഞ്ഞുകാലത്തിലെ ഒരു തണുത്ത -
പ്രഭാതത്തില്‍
എവിടെ നിന്നോ വന്ന,
ഒരു ഓലേഞ്ഞാലി-
മുറ്റത്തെ തൈത്തെങ്ങിന്നോലയില്‍,
ഊഞ്ഞാലാടിക്കൊണ്ടിരുന്നു.

ഇടക്കു ആരെയോ ശകാരിക്കുന്നപോലെ,
അതെന്തൊക്കെയോ ചിലച്ചുകൊണ്ടിരുന്നു..

ഞാനതിനെ കൌതുകത്തോടെ;
നോക്കി അതിനടുത്തേക്കു നടന്നടുക്കെ,
ഒരു ചെറുതൂവല്‍ ചിറകില്‍നിന്നടര്‍ത്തി-
താഴേക്കിട്ട്....
എന്നെ ശകാരിച്ചുകൊണ്ടത്-
ദൂരേക്കു പറന്നു പോയി...

ഞാനാ തൂവല്‍ വാത്സല്യത്തോടെ,
എടുത്ത് എന്റെ കൈവെള്ളയില്‍ വെച്ചു...
ഒരു കൈക്കുഞ്ഞിനെ പോലെ-
അതെന്റെ കൈയില്‍ കിടന്നു വിറച്ചു..

ഒരു വെള്ളക്കടലാസുകൊണ്ടു പൊതിഞ്ഞു..
ഞാനതിനെ എന്റെ മേശമേല്‍ വെച്ചു....


രാത്രി
ഉറങ്ങുന്നതിന്‍ മുന്‍പ്....
ഒരിക്കല്‍ കൂടി ഞാനതിനെ
എടുത്തു ഭദ്രമായ് മേശമേല്‍ തന്നെ വെച്ചു.

രാവേറെ ചെന്നതും ഒരു
പക്ഷിയുടെ ചിറകടിയൊച്ചയിലേക്കാണു
ഞനുണര്‍ന്നത്....

നേര്‍ത്ത നിലാവില്‍ ആ തൂവല്‍
മുറിക്കു ചുറ്റും വട്ടമിട്ടു പറക്കുകയായിരുന്നു...

ഞാനെഴുന്നേറ്റതും
അതെന്റെ നേരെ പറന്നു വന്ന്,
എന്റെ കവിളില്‍ തലോടി...
ജനലിനടുത്തേക്കു പറന്നുപോയി,
തിരികെ വന്നു വീണ്ടും എന്റെ കവിളില്‍ തലോടി....
വീണ്ടും ജനലിനടുത്തേക്ക്.....

പലവുരു ഇതാവര്‍ത്തിച്ചപ്പോള്‍
ഞാന്‍ ജനല്‍പ്പാളികള്‍
പതുക്കെ തുറന്നു....

അന്നേരം ആ തൂവല്‍ ഒരിക്കല്‍ക്കൂടി.
എന്റെ കവിളില്‍ തലോടി,
ജനലിനുള്ളിലൂടെ പുറത്തു കടന്നു;
നേര്‍ത്ത നിലാവില്‍ അലിഞ്ഞില്ലാതായി...

ആ സമയം ദൂരെനിന്നും ഒരു തള്ളക്കിളിയുടെ-
നേര്‍ത്ത താരാട്ട് എന്റെ കാതില്‍ വന്നു്‌
പതിച്ചുകൊണ്ടിരുന്നു................

2 comments:

  1. “എന്റെ മയിൽപ്പീലി കണ്ടില്ലാ?”
    എന്നുണ്ണിക്കുട്ടൻ കരയുന്നു ! (മയിൽപ്പീലി -- ഓ.എൻ.വി.)
    ആ വരികൾ കവിത വായിച്ചപ്പോൾ എനിക്ക്‌ ഓർമ്മ വന്നു.

    ReplyDelete
  2. അങ്ങിനെ ഓര്‍മ്മപ്പെടുത്താനെങ്കിലും 
    എനിക്കു കഴിയുന്നു എന്നറിയുന്നതില്‍ സന്തോഷം

    ReplyDelete